എന്നെ നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന മോശക്കാരിയാക്കി മാറ്റാന്‍ മാലാപാര്‍വതി നോക്കുന്നു; വിഷയമാക്കരുതെന്നപേക്ഷിച്ചിട്ട് പൊലീസില്‍ പറഞ്ഞുവെന്ന് പറയുന്നത് എന്തൊരുതമാശയെന്ന് സീമാ വിനീത്

ശ്രീനു എസ്
വ്യാഴം, 11 ജൂണ്‍ 2020 (17:38 IST)
തന്നെ നഷ്ടപരിഹാരം വാങ്ങാന്‍ നടക്കുന്ന മോശക്കാരിയാക്കി മാറ്റാന്‍ മാലാപാര്‍വതി നോക്കുന്നുവെന്ന് ട്രാന്‍സ് വുമണ്‍ സീമാ വിനീത്. നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ തനിക്ക് അശ്ലീല മെസേജുകള്‍ അയച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായ എത്തിയിരിക്കുകയാണ് സീമാ വിനീത്. മകനുവേണ്ടി മാപ്പു പറയാന്‍ വരുകയും സംഭവം വിഷയമാക്കരുത് എന്ന് പറയുകയും ചെയ്തിട്ട് മാലാപാര്‍വതി തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു എന്നൊക്കെ പറയുമ്പോള്‍ ഒരു വലിയ തമാശ ആയിട്ടാണ് തനിക്ക് തോന്നുന്നതെന്നും സീമാ വിനീത് പറഞ്ഞു.
 
മാല പാര്‍വതിയെ ഞാന്‍ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാന്‍ വലിച്ചിഴച്ചിട്ടുമില്ല. പക്ഷെ അവര്‍ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാന്‍. അവരുടെ മകന്‍ ചെയ്ത പ്രവര്‍ത്തി ഒതുക്കിത്തീര്‍ക്കുവാന്‍ മാപ്പുമായ് അവര്‍ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റില്‍ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവര്‍ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ തയ്യാറായില്ല. ഇപ്പോളവര്‍ പറയുന്നത് ഞാന്‍ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു. ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകന്‍ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാര്‍വതി-സീമാ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article