രാജ്യത്ത് വലിയ വിഭാഗം ജനങ്ങൾക്ക് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (17:36 IST)
രാജ്യത്ത് വലിയ വിഭാഗം ജനങ്ങൾക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐസിഎംആർ. കൊവിഡ് പ്രതിസന്ധി രാജ്യത്ത് മാസങ്ങളോളം നീണ്ടുനിൽക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.
 
നഗരങ്ങളിലെ ചേരികളിൽ വൈറസ് വ്യാപനത്തിനുള്ള സാധ്യതകൾ ഏറെയാണ്.രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായിരുന്നുവെന്നും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഐസിഎംആർ വ്യക്തമാക്കി.
 
ജനസംഖ്യ അനുസരിച്ച് ലോകത്ത് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇന്ത്യയിലാണ്. ഇതുവരെ ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ല.ഐസിഎംആർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article