കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് എംപിമാര്‍ പങ്കെടുക്കുന്ന നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്തുവെച്ചു നടക്കും. ട്രെയിനുകളുടെ വൈകലുള്‍പ്പെടെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് എംപിമാരുടെ യോഗം ചേരുന്നത്.
ട്രാക്ക് അറ്റകുറ്റപ്പണി വേഗത്തിലാക്കി ട്രെയിനുകൾ കൃത്യസമയത്ത് ഓടിക്കണമെന്നതാണു യാത്രക്കാരുടെ പ്രധാന ആവശ്യം. മുന്‍ യോഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും റെയില്‍വേ ഇതുവരെ ചെയ്തിട്ടില്ല. ട്രെയിനുകള്‍ വൈകാന്‍ പ്രധാന കാരണം അശാസ്ത്രീയ ടൈംടേബിളിങ്ങും ക്രോസിങ്ങുകളുമാണെന്നാണ് വിലയിരുത്തൽ.
ടെര്‍മിനലുകളുടെ അപര്യാപ്തത, കോച്ചുകളുടെയും ലോക്കോ പൈലറ്റുമാരുടെയും കുറവ് തുടങ്ങിയ കാരണങ്ങളാണ് പുതിയ ട്രെയിനുകള്‍ ലഭിക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. അരമണിക്കൂർ വീതമാണ് എല്ലാ ട്രെയിനുകൾക്കും യാത്രാസമയം കൂട്ടി നൽകിയിരിക്കുന്നത്. എന്നിട്ടും കൃത്യസമയം പാലിക്കാത്തത് റെയിൽവേയുടെ അശ്രദ്ധയാണെന്ന് യാത്രക്കാർ പറയുന്നു.