ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനിലെ പത്ത് ട്രെയിനുകൾ ഓടില്ല

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:05 IST)
ലോക്കോ പൈലറ്റുമാർ ഇല്ലാത്തതിനാൽ തിങ്കളാഴ്‌ച തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ തീവണ്ടികൾ ഓടില്ല. ഗുരുവായൂർ-തൃശ്ശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചർ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
 
പാളങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം മാസങ്ങളോളം തീവൺറ്റികൾ റദ്ദാക്കുകയും വൈകുകയും ചെയ്‌തിരുന്നു. ജീവനക്കാരുടെ കുറവുണ്ടെന്ന വസ്‌തുത റെയിൽവേ ആദ്യം അംഗീകരിച്ചിരുന്നില്ല. അറ്റകുറ്റപ്പണികൾ ഇല്ലാതിടത്തേയും തീവണ്ടികൾ റദ്ദാക്കേണ്ടിവന്നതോടെയാണ് ജീവനക്കാർ കുറവാണെന്ന വസ്‌തുത റെയിൽവേ അംഗീകരിച്ചത്.
 
പ്രളയബാധിത മേഖലയിൽ താമസിച്ചിരുന്ന ഇരുപതോളം ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഏറെക്കാലമായി ലോക്കോ പൈലറ്റുമാരുടെ തസ്‌തികകളിൽ ഒഴിവുകളുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോ പൈലറ്റുമാരുടെ തസ്‌തികയുണ്ടെങ്കിലും 420 പേർ മാത്രമാൺ ഉള്ളത്. ഒപ്പം, പത്ത് പേർ സ്വയം വിലമിക്കലിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. തസ്‌തികകളിലുള്ള ഒഴിവ് നികത്താതെയും പ്രളയബാധിതരായ ജീവനക്കാർ അവധിയിൽ പോയതും കാരണം ട്രെയിനുകൾ റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാകുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍