ട്രെയിനിൽ ഓട്ടോമാറ്റിക് സംവിധാനം: യാത്രക്കാരൻ പുകവലിച്ചതോടെ ട്രെയിൻ താനേ നിന്നു

എ കെ ജെ അയ്യര്‍
ശനി, 20 നവം‌ബര്‍ 2021 (10:22 IST)
കോഴിക്കോട്: കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിൽ വച്ചാണ് നേത്രാവതി എക്സ്പ്രസ് ട്രെയിൻ യാത്രക്കാരൻ പുകവലിച്ചതോടെ ട്രെയിൻ താനേ നിന്നുപോയത്. തുടർന്ന് വിശദമായ പരിശോധന നടത്തിയെങ്കിലും ട്രെയിനിൽ തീയോ പുകയോ കണ്ടെത്തിയില്ല. യാത്രക്കാരിൽ ആരോ പുകവലിച്ചതാവാം ട്രെയിൻ നിന്നതിനു കാരണമെന്നാണ് നിഗമനം.

ആധുനിക രീതിയിലുള്ള എൽ.എച്ച്.ബി റാക്കുകളുള്ള ട്രെയിനുകളിലെ എ.സി കോച്ചുകളിൽ തീപിടുത്തം ഉണ്ടായാൽ മുന്കരുതലിനായി ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെ ട്രെയിൻ താനേ നിൽക്കും. പുകയും ചൂടും തിരിച്ചറിയുന്ന സംവിധാന കാരണമാണിത്. ട്രെയിൻ നിന്നതോടെ ബോഗിയിലെ സ്പീക്കറിലൂടെ അനൗൺസ്‌മെന്റ് വന്നപ്പോൾ യാത്രക്കാരൻ പുകവലി നിർത്തി സ്ഥലം കാലിയാക്കി എന്നാണു സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article