ട്രെയിൻ ടിക്കറ്റ് നിരക്കുകൾ പഴയ നിലയിലേക്ക്, സ്പെഷ്യൽ ടാഗ് നിർത്തലാക്കും

ശനി, 13 നവം‌ബര്‍ 2021 (12:10 IST)
രാജ്യത്തെ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ അടിയന്തിര പ്രാബല്യത്തോടെ കൊവിഡിന് മുൻപുള്ള നിലയിലേക്ക് ആക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഉത്തരവ്. മെയില്‍, എക്സ്പ്രസ് ട്രെയിന്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ടാഗും നിര്‍ത്തലാക്കും. കോവിഡ് ഭീഷണി കുറയുന്നത് കണക്കിലെടുത്താണ് നടപടി.
 
ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശമുണ്ട്. സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ മന്ത്രാലയം അയച്ച കത്തിലാണ് അറിയിപ്പ്. പാസഞ്ചർ ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ സ്പെഷ്യൽ ടാഗും നിർത്തലാക്കും. എന്നാൽ രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ മാത്രമായിരിക്കും അണ്‍റിസര്‍വ്ഡ് യാത്ര പുനഃസ്ഥാപിക്കുക. മറ്റിളവുകള്‍ വരുന്നത് വരെ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ അതേ പടി നിലനില്‍ക്കും. 
 
അതേസമയം പ്ലാറ്റ്‌ഫോം ടിക്കറ്റിന് നിരക്കുയർത്തിയ നടപടി പിൻവലിക്കുമോ എന്ന് ഉത്തരവിലില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍