സെല്‍ഫി എടുക്കുന്നതിനിടെ അപകടം: 3 പേര്‍ ട്രെയില്‍ തട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ഏപ്രില്‍ 2022 (19:13 IST)
സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി 3 യുവാക്കള്‍ മരിച്ചു. ചെങ്കല്‍പ്പേട്ടിലാണ് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചത്. പ്രകാശ് (17) മോഹന്‍ (17), അശോക് കുമാര്‍ (24) എന്നിവരാണ് മരിച്ചത്. സിംഗപെരുമാള്‍ ക്ഷേത്രത്തിന് സമീപം ചെട്ടിപുന്നിയം നിവാസികളാണ് മരിച്ച മൂന്നുപേരും . ഇവരുടെ മുതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 
 
അതേസമയം കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനെയും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. മുച്കുന്ന് സ്വദേശി റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article