അറ്റകുറ്റപ്പണി: ഏപ്രിൽ 6 മുതൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റാദ്ദാക്കി

ചൊവ്വ, 5 ഏപ്രില്‍ 2022 (15:58 IST)
ഏപ്രില്‍ ആറുമുതല്‍ തൃശ്ശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കും. 
 
പൂർണമായും റദ്ദാക്കിയവ
 
06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്,
06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
 
ഭാഗികമായി റദ്ദാക്കിയവ
 
ഏപ്രിൽ 05,09 തിയതികളിൽ തിരുവനനതപുരത്ത് നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
 
ഏപ്രിൽ 05,09 തിയതികളിൽ കാരയ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്പ്രസ് വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും
 
ഏപ്രിൽ 05,09 തിയതികളിൽ  ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും
 
ഏപ്രിൽ 05ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർ ഫാസ്റ്റ് മുളങ്കുന്നത്ത് കാവിൽ സർവീസ് അവസാനിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍