അജ്ഞാതവാഹനം ഇടിച്ചു ട്രാഫിക് എസ്.ഐ മരിച്ചു

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (15:29 IST)
കോഴിക്കോട്: കഴിഞ്ഞ ദിവസം അജ്ഞാതവാഹനം ഇടിച്ചു ട്രാഫിക് എസ്.ഐ മരിച്ചു . കോഴിക്കോട് ടൌൺ ട്രാഫിക് എസ്.ഐ മണക്കടവ് ചെറാട്ട് പറമ്പത്ത് വി.ചിത്രൻ എന്ന 52 കാരനാണ്  മരിച്ചത്.
 
വെള്ളിയാഴ്ച്ച രാത്രി പത്തരയോടെ ചാലപ്പുറം മാങ്കാവ് റോഡിൽ മുരിയാട് പാലത്തിൽ വച്ചായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞു സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ ആയിരുന്നു ദുരന്തമുണ്ടായത്. എന്നാൽ ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്തിയിട്ടില്ല. അപകടം ഉണ്ടാക്കിയ വാഹനം നിർത്താതെ പോയതായാണ് സൂചന.
 
ഗുരുതരമായി തലയ്ക്ക് പരുക്കേറ്റു കിടന്ന ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ ജയശ്രീ, മക്കൾ ശ്രുതി, വൈഭവ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article