Suresh Gopi: സുരേഷ് ഗോപിയുടെ വിജയാഘോഷം: തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം

രേണുക വേണു
ബുധന്‍, 5 ജൂണ്‍ 2024 (07:23 IST)
Suresh Gopi: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഭാഗികമായ ഗതാഗത നിയന്ത്രണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടക്കുന്നതിനാലാണ് നിയന്ത്രണം. ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനവും റോഡ് ഷോയും ഉച്ചകഴിഞ്ഞ് മൂന്നിനു ആരംഭിക്കും. സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരത്തിലേക്ക് ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. 
 
ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ബിജെപി അംഗം ലോക്‌സഭയിലേക്ക് എത്തുന്നത്. തൃശൂരില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ ജയം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ തോറ്റ സുരേഷ് ഗോപി ഇത്തവണ നാല് ലക്ഷത്തിലേറെ വോട്ട് പിടിച്ചാണ് മിന്നുന്ന ജയം സ്വന്തമാക്കിയത്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനും സാധ്യതയുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article