നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്താൽ ഇനി നിങ്ങൾ നാണംകെടും; പുതിയ സംവിധാനം ഒരുക്കി പൊലീസ്

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (17:53 IST)
കണ്ണൂർ: നിയമം തെറ്റിച്ച് പാർക്ക് ചെയ്യുന്നവരെ നാണകെടുത്താനുറച്ച് ട്രാഫിക് പോലിസ്. നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്യുന്ന വാഹന ഉടമയുടെ പേരും മറ്റു വിശദാംശങ്ങളും അതേ കാറിൽ തന്നെ ഒട്ടിക്കുന്ന വ്യത്യസ്തമായ ശിക്ഷാ നടപടിക്ക് രൂപം നൽകിയിരിക്കുകയാണ് ട്രാഫിക് പൊലീസ്.  
 
നിയമം തെറ്റിച്ച് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ നമ്പർ ട്രാഫിക് പൊലീസ് മോട്ടോർ വാഹന വകുപ്പിനു കൈമാറും. മോട്ടോർ വാഹന വകുപ്പ് വാഹനയുടെ ഉടമയുടെ വിഷദാം‌ശങ്ങൾ പൊലീസിനു നൽകും, ഇത് വലിയ അക്ഷരത്തിൽ എഴുതി വാഹനത്തിൽ ഒട്ടിക്കുന്നതാണ് പുതിയ ശിക്ഷണ നടപടി. 
 
ഒരേ ഹാഹനം വീണ്ടും ട്രാഫിക് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് മനസിലാക്കാൻ പുതിയ രീതിയിലൂടെ സാധിക്കുമെന്ന് ട്രാഫിക് എസ് ഐ കെ വി ഉമേഷ് പറഞ്ഞു. വാഹനങ്ങൾ സ്റ്റേഷനിലെത്തിച്ച് പിഴയടക്കുമ്പോൾ വാഹനം സ്റ്റേഷനിലെത്തിക്കുന്ന റിക്കവറി വാഹനത്തിന്റെ വാടക കൂടി പിഴയായി ഇടാക്കുകയും ചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

Next Article