വൈദ്യാശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം സ്വന്തമാക്കി ജെയിംസ് പി അലിസണും‍, ടസുകു ഹോഞ്ചോയും

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (16:29 IST)
സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ജെയിംസ് പി അലിസണും‍, ടസുകു ഹോഞ്ചോയും സ്വന്തമാക്കി. ക്യാൻസർ ചികിത്സാ രംഗത്തെ മികച്ച കണ്ടെത്തലാണ് ഇരുവരെയും നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.
 
ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ രോഗപ്രതിരോധ കോശങ്ങളിൽ നിർണായകമായ പ്രോട്ടിന്നിന്റെ സാനിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകു ഹോഞ്ചോയെ നോബേൽ പുരസ്കാരത്തിന് അർഹനാക്കിയത്. ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രോട്ടിനുമായി ബന്ധപ്പെട്ട വിജയകരമായ പഠനമാണ് ജെയിംസ് പി അലിസണെ പുരസ്കാരത്തിന് അർഹനാക്കിയത്. 
 
ഇരുവരുടെയും കണ്ടെത്തലുകൾ ക്യാൻസർ ചികിത്സാ രംഗത്ത് വലിയ കുതിപ്പുണ്ടാക്കിയിരുന്നു. ഒക്ടോബർ എട്ടിനുള്ളിൽ മറ്റു വിഭാഗങ്ങളിലെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ പൂർത്തിയാവും. ഒക്ടോബർ അഞ്ചിനാണ് സമാധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍