ഹൈദെരാബാദ്: ഒരേ പെൺകുട്ടിയോട് തോന്നിയ ഇഷ്ടത്തിന്റെ പേരിൽ സഹപാഠികളായ രണ്ട്പേർ പരസ്പരം തീ കൊളുത്തി മരിച്ചതയി പൊലീസ്. പെൺകുട്ടിയോട് രണ്ട് പേർക്കും പ്രണയമുണ്ടായിരുന്നു എന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും ഇരുവരുടെയും സഹപാഠികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ മഹീന്ദറും രവിതേജസുമണ് മരണപ്പെട്ടത്.
തെലങ്കാനയിലെ ജഗ്തിയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
ഇരുവരും പരസ്പരം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. സംഭവ സ്ഥലത്തുനിന്നും ബിയർ ബോട്ടിലുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണിലെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.