ഐസ്ക്രീമും കഞ്ചാവും ഒരുപോലെ ലഭിക്കുന്ന കേരളം നമുക്ക് ചിന്തിക്കാനാവുമോ ? മുരളി തുമ്മാരകുടിയുടെ ആഗ്രഹം ഒന്നു നോക്കണേ !

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:53 IST)
കഞ്ചാവും ഐസ്ക്രിം ഒരുപോലെ സുലഭമായി ലഭിക്കുന്ന കേരളത്തെക്കുറിച്ച് നമുക്ക്  ചിന്തിക്കാനാവുമോ ? എന്നാൽ അത്തരം ഒരു ചിന്തയും ആഗ്രവും പങ്കുവഞ്ചിരിക്കുകയാണ്. യു എൻ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരകുടി.
 
കഞ്ചാവ് നിയമവിധേയമാക്കിയ നാടുകളിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു വരുന്നതായാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും. കഞ്ചാവ് കൃഷിയിൽ നിന്നും കച്ചവടത്തിൽ നിന്നും കുറ്റവാളികളെ ഒഴിവാക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ കുറക്കാനകും എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
ഐസ് ക്രീമും കഞ്ചാവും
 
ബോർഡ് ശ്രദ്ധിക്കുക
 
Glaces എന്ന് വച്ചാൽ ഐസ് ക്രീം ആണ്, Cannabis എന്നാൽ കഞ്ചാവും.
 
ജനീവയിൽ നഗര മധ്യത്തിലെ ഒരു കടയാണ്. ഐസ്ക്രീമും കിട്ടും കഞ്ചാവും കിട്ടും. ഒരു രഹസ്യവുമില്ല. ഒരു കടയല്ല, പലതുണ്ട്. ഐസ് ക്രീം മാത്രമല്ല കൂൾ ഡ്രിങ്ക്‌സും സിം കാർഡും ഒക്കെ കിട്ടും.
 
കഞ്ചാവ് നിയമവിധേയം ആയ നാടുകളിൽ കഞ്ചാവിന്റെ ഉപയോഗം കൂടുന്നതായോ കഞ്ചാവുപയോഗിച്ചതിന് ശേഷം ഉള്ള കൃത്യങ്ങൾ കൂടുന്നതായോ തെളിവുകൾ ഇല്ല. യൂറോപ്പിലെ തന്നെ ഏറ്റവും സുരക്ഷിതമായ രാജ്യമാണ് സ്വിട്സര്ലാന്ഡ്. ഏറെ നാളായി കഞ്ചാവ് വില്പന നിയമ വിധേയമായ നെതർലാൻഡിലാണ് കുറ്റവാളികൾ ഇല്ലാത്തതിനാൽ ജയിലുകൾ അടച്ചു പൂട്ടേണ്ടി വന്നത്.
 
പക്ഷെ കുറ്റവാളികളെ കഞ്ചാവ് കൃഷിയിൽ നിന്നും കച്ചവടത്തിൽ നിന്നും ഒഴിവാക്കുന്നതിലൂടെ കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയുന്നതായി തെളിവുകൾ ഏറെ ഉണ്ട്. കൂടുതൽ കൂടുതൽ രാജ്യങ്ങൾ കഞ്ചാവിന്റെ വില്പനയും ഉപയോഗവും നിയമവിധേയം ആക്കാനുള്ള ശ്രമത്തിൽ ആണ്.
 
കേരളം ഈ ചിന്തകൾക്കൊന്നും ഇനിയും തയ്യാറല്ല എന്നെനിക്ക് അറിയാം. എന്നാലും ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് കാണിക്കാൻ പറഞ്ഞു എന്നേ ഉള്ളൂ.
 
മുരളി തുമ്മാരുകുടി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍