അടുത്തമാസം മുതല്‍ കേരളത്തില്‍ നികുതി അടയ്ക്കാതെ ടൂറിസ്റ്റ് വാഹനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ഒക്‌ടോബര്‍ 2022 (08:59 IST)
കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണമെന്നും അല്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാറ്റുകയോ അല്ലെങ്കില്‍ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ല. 
 
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്റ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗലാന്റ്, ഓറീസ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് ഇവിടെ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article