ഡ്രൈവിങ് ലൈസൻസ്,വാഹന രജിസ്ട്രേഷൻ അടക്കം 58 സേവനങ്ങൾക്ക് ആർടിഒ ഓഫീസിൽ പോകേണ്ടതില്ല

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (17:26 IST)
ഡ്രൈവിങ് ലൈസൻസ് ഉൾപ്പടെ 58 സേവനങ്ങൾക്ക് ആർടിഒ ഓഫീസിൽ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാർക്ക് ഓൺലൈനായി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
 
ആധാർ വിശദാംശങ്ങൾ കൈമാറികൊണ്ട് ഓൺലൈനായി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന സംവിധാനമാൺ1 ഒരുക്കിയിരിക്കുന്നത്. ഇത് ആർടിഒ ഓഫീസുകളിലെ തിരക്ക് കുറയാനും പൊതുജനങ്ങൾക്ക് സമയം ലാഭിക്കാനും ഉപകാരപ്പെടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
 
ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ,ഡ്രൈവിങ് ലൈസൻസ് പുതുക്കൽ,രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്,വാഹരജിസ്ട്രേഷൻ,വാഹന ഉടമസ്ഥാവകാശം കൈമാറൽ തുടങ്ങി 58 സേവനങ്ങൾ ഇതോടെ ഓൺലൈനായി ലഭ്യമാകും. ആധാർ ഇല്ലാത്തവർക്ക് ആർടിഒ ഓഫീസിൽ പോയി നേരിട്ട് സേവനം തേടാവുന്നതാണ്. മറ്റ് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് വെണം ഇത് നിർവഹിക്കാൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍