പതിമൂന്നു ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 27 മെയ് 2021 (17:48 IST)
ചാലക്കുടി: വാഹന പരിശോധനയ്ക്കിടെ പതിമൂന്നു ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കൊരട്ടിയിലെ ദേശീയ പാതയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
 
കണ്ണമ്പുഴ സ്വദേശി ലൈജു (41), ആളൂര്‍ മണപ്പാട്ട് വീട്ടില്‍ അനന്ത പത്മനാഭന്‍ (28) എന്നിവരാണ് പുകയില കടത്താണ് ശ്രമിച്ചത്. ഇരുവരെയും പോലീസ് അറസ്‌റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു. ബംഗളൂരുവില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ലോറിയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് ഇടയില്‍ ഒളിച്ച് വച്ച പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
 
കൊരട്ടി സി.ഐ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇത് പിടികൂടിയത്. മറ്റു സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ ഇവ വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.     

അനുബന്ധ വാര്‍ത്തകള്‍

Next Article