ശൈശവ വിവാഹം: ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

ശ്രീനു എസ്

വെള്ളി, 8 ജനുവരി 2021 (09:36 IST)
ശൈശവ വിവാഹം നടത്തിയ കേസില്‍ ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റിലായി. 17കാരിയായ മകളെ 32കാരന് വിവാഹം ചെയ്തു കൊടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വരനായ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൈശവ വിവാഹം നടക്കുന്നവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി എസ് ഐ കെ ബാബുവും സംഘവും സ്ഥലത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം എലിഞ്ഞപ്രയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പൊലീസ് എത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. 
 
നേരത്തേ വിവാഹം കഴിഞ്ഞതായും പിതാവിനെ അറിയിക്കാതെ നടത്തിയതിനാല്‍ വീണ്ടും വിവാഹം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലാകുന്നതിനു മുന്‍പ് വരന്‍ വിപിന്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കി ചികിത്സ നല്‍കിയ ശേഷമാണ് അറസ്റ്റു ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍