പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവും സുഹൃത്തായ പൂജാരിയും അറസ്റ്റിലായി

എ കെ ജെ അയ്യര്‍

ബുധന്‍, 6 ജനുവരി 2021 (16:19 IST)
ശൂരനാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവ്, പൂജാരിയായ ഇവരുടെ സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായി. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരിയാണ് കുട്ടിയുടെ മാതാവ്. ഇവര്‍ക്കൊപ്പം ഇവരുടെ സുഹൃത്തായ തിരുവല്ല നിരണം പടിഞ്ഞാറമ്മുറി  നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന് വിളിക്കുന്ന വിഷ്ണു നാരായണന്‍ (40) എന്നിവരാണ് പോലീസ് പിടിയിലായത്.
 
ഇവര്‍ ഇരുവരും വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്ന പ്പോഴായിരുന്നു പീഡനം. വിവരം കുട്ടി മാതാവിനോട് പറഞ്ഞേറ്റെങ്കിലും ഇവര്‍ ഇത് മറച്ചുവച്ചു. എന്നാല്‍ ഇതറിഞ്ഞ അമ്മൂമ്മ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
 
പെണ്‍കുട്ടിയുടെ മാതാവ് മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്ന വരാണ്. ഇതുപോലെ അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ജ്യോതിഷ സംബന്ധിയായ ആവശ്യങ്ങള്‍ക്ക് അഭിലാഷിനെ കാണാറുണ്ടായിരുന്നു. ഇതാണ് ഇവരെ തമ്മില്‍ അടുപ്പത്തില്‍ എത്തിച്ചത്.
 
കുട്ടിയുടെ അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതികളെ തിരുവല്ലയില്‍ നിന്ന് പിടികൂടിയത് അററ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍