പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 7 ജനുവരി 2021 (16:10 IST)
കൊല്ലം: പ്രായപൂര്‍ത്തി ആകാത്ത പട്ടികജാതിയില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്‌റ് ചെയ്തു. അഞ്ചാലുംമൂട് പ്രാക്കുളം ഫ്രെണ്ട്‌സ് ക്‌ളബ്ബിനടുത്ത് കുറ്റിപ്പുറത്ത് വീട്ടില്‍ നിഖില്‍ എന്ന ഇരുപതുകാരനാണ് അഞ്ചാലുംമൂട്ടി പോലീസ് പിടിയിലായത്.
 
പെണ്‍കുട്ടിയെ കലശലായ വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിംഗിന് വിധേയമാക്കിയപ്പോള്‍ കുട്ടി അഞ്ചു മാസം ഗര്ഭിണിയാണെന്നറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഖില്‍ അറസ്റ്റിലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍