പീഡനക്കേസ് പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

വ്യാഴം, 7 ജനുവരി 2021 (11:21 IST)
മലപ്പുറം: പീഡന കേസിലെ പ്രതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്‌റ് ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരം വനിതാ പോലീസ് സ്റ്റേഷനില്‍ മംഗലാപുരം സ്വദേശിനി നല്‍കിയ പീഡനക്കേസ് പരാതിയില്‍  പ്രതിയായ കൊണ്ടോട്ടി നീറാട് സ്വദേശി നിധീഷിനെയാണ് (33) കൊണ്ടോട്ടി പോലീസ് പിടികൂടിയത്.
 
കര്‍ണ്ണാടക പോലീസ് ഇയാളെ പിടിക്കാനായി പല തവണ ഇവിടെ വന്നെങ്കിലും നിധീഷ് ഗോവയിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ അടുത്തിടെ കോവിഡ്  കാലമായതിനാല്‍ ഇയാള്‍ നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി ഇയാളെ അറസ്‌റ് ചെയ്യുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍