തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്; തലയില്‍ ആറ് തുന്നിക്കെട്ട്

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (11:46 IST)
തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്ക്. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തരൂരിന്റെ തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  അപകടം നടന്ന  ഉടൻ പ്രവര്‍ത്തകര്‍  തരൂരിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നിലവില്‍ തരൂരിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടമായി ഈ അവസരത്തില്‍ ഒരുപക്ഷേ വിശ്രമം വേണ്ടിവന്നേക്കും.

പ്രചാരണ രംഗത്ത് തരൂര്‍ തുടരുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article