തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ജനുവരി 2024 (09:01 IST)
തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കൂടാതെ ക്ഷത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണമെ്‌നനും ഉത്തരവില്‍ പറയുന്നു.
 
കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാര വിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി കെ നാരായണന്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നു. കൂടാതെ ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article