കിട്ടാനുള്ള കുടിശിക മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന് സപ്ലൈകോ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ജനുവരി 2024 (08:46 IST)
കിട്ടാനുള്ള കുടിശിക മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുമെന്ന് സപ്ലൈകോയുടെ മുന്നറിയിപ്പ്. 1600 കോടിയോളം രൂപയുടെ കുടിശികയാണ് സപ്ലൈകോയ്ക്ക് ഉള്ളത്. അടിയന്തിരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരുവെന്ന് മുഖ്യമന്ത്രിയെ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
 
സ്ഥിരം കരാറുകാര്‍ ടെണ്ടറില്‍ പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയില്‍ കടുത്ത പ്രതിസന്ധിയാണ് സപ്ലൈകോ നേരിട്ടത്. കൂടാതെ അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍