ഡിസംബര്‍ 22 മുതല്‍ 31 വരെ 543.13 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 516.26 കോടി രൂപയായിരുന്നു. ഡിസംബര്‍ 31ന് കഴിഞ്ഞ വര്‍ഷം 93.33 കോടിയുടെ മദ്യം ചിലവായപ്പോള്‍ ഇത്തവണ അത് 94.54 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഡിസംബര്‍ 30ന് 61.91 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഡിസംബര്‍ 31ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലറ്റിലാണ്. 1.02 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റുപോയത്.