അതേസമയം കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്.