രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 841 കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ജനുവരി 2024 (12:36 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 841 കേസുകളാണ്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4309 ആയി. കൂടാതെ മൂന്നുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം, കര്‍ണാടക, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓരോ മരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം കര്‍ണാടകയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ബംഗളൂരു നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 517 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മൈസൂരില്‍ 83 പേര്‍ക്കും മാന്ധ്യയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരില്‍ 943 പേരും വീടുകളിലാണ് ചികിത്സ തുടരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍