പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ജനുവരി 2024 (08:43 IST)
പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഉണ്ടായ നഷ്ടം നികത്താന്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റിലായി. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പത്തനംതിട്ടയില്‍ അറസ്റ്റിലായത്. റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപയാണ് നഷ്ടമായത്. 
 
പത്തനംതിട്ട നെടിയകാല സ്വദേശിനി 80 വയസുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പിന്നാലെ സി സി ടി വി ഉള്‍പ്പെടെ പരിശോധിച്ച് പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഡിസംബര്‍ 23 നാണ് കൃത്യം നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍