2023ലെ വലിയ ദുഃഖം, വേദന ഉള്ളില്‍ ഒതുക്കി രജിഷ

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ജനുവരി 2024 (14:56 IST)
2023ല്‍ നാല് സിനിമകളിലാണ് രജിഷ നായികയായി അഭിനയിച്ചത്. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത 'മധുരമനോഹര മോഹം' വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോയ വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ രജിഷയ്ക്ക് സന്തോഷം നല്‍കുന്നതും ആ സിനിമയാണ്.
ഒരു വലിയ ദുഃഖം കൂടിയുണ്ട് 2023 നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നടിക്ക്.
 
എല്ലാ സന്തോഷങ്ങള്‍ക്കിടയിലും നികത്താനാവാത്ത ദുഃഖമുണ്ട് രജിഷയ്ക്ക്.മുത്തച്ഛന്റെ നഷ്ടപ്പെട്ടതാണ് രജിഷയുടെ മനസിനെ ഉലച്ച സംഭവം. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നാണ് നടി പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ ഫാന്‍ ചാറ്റിനിടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അതേസമയം നടിയുടെതായി പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും ഈ വര്‍ഷം വന്നിട്ടില്ല.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍