തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി; നാടുവിട്ടത് ഒരേ സ്‌കൂളില്‍ നിന്നുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും !

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:00 IST)
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികള്‍ സ്വമേധയാ നാടുവിടാന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 
 
കൂര്‍ക്കഞ്ചേരി ജെപിഇഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ ഇന്നലെ മുതലാണ് കാണാതായത്. ഒന്‍പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയേയും രണ്ട് പെണ്‍കുട്ടികളേയുമാണ് കാണാതായത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ മടങ്ങി വന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അദികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി. 
 
കുട്ടികളുടെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article