തൃശൂരില്‍ 145 കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ഫെബ്രുവരി 2022 (21:15 IST)
കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു. പിടിച്ചെടുത്ത 145 കിലോ കഞ്ചാവാണ് തൃശൂര്‍ റൂറല്‍ പോലീസ് തീവെച്ച് നശിപ്പിച്ചത്. ഓട്ടുകമ്പനിയിലെ തീച്ചുളയിലാണ് 1 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് നശിപ്പിച്ചത്. ഒന്നര മണിക്കൂര്‍ കൊണ്ടാണ് കഞ്ചാവ് മുഴുവനായും കത്തിനശിച്ചത്. കഞ്ചാവ് നശിപ്പിക്കുന്നത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ നിയമത്തിലെ 52 അവകുപ്പ് പ്രകാരമാണ് കഞ്ചാവ് നശിപിച്ചത്. തൃശൂര്‍ പേരാമ്പ്രയില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article