കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കരുതെന്ന് മുന്നറിയിപ്പ്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് നാലാഴ്ച കഴിഞ്ഞ് മാത്രമേ പോളിയോ തുള്ളി മരുന്ന് നല്‍കാവൂയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടിലെത്തി പോളിയോ നല്‍കും. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് കേന്ദങ്ങളില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.