പഴങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. എന്നാലും ദോഷങ്ങളൊന്നും ഇല്ലെന്ന ധാരണയിലും രുചികരമായതിനാലും വില നോക്കാതെ പലരും മധുര പഴങ്ങള്‍ വാങ്ങി കഴിക്കാറുണ്ട്. എന്നാല്‍ അതിക മധുരമുള്ള ചില പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് പ്രശ്നമാണ്. ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ശരീരത്തിലെത്താന്‍ ഇത് കാരണമാകും. ഇത് പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകും. കൂടാതെ ഇത് കരളിനേയും ബാധിക്കാം.
ഇത്തരം പഴങ്ങളില്‍ ഒന്നാമനാണ് മുന്തിരി. 100ഗ്രാം മുന്തിരിയില്‍ 16ഗ്രാം പഞ്ചസാരയാണ് ഉള്ളത്. എന്നാല്‍ നിരവധി വിറ്റാമിനുകള്‍ ഉണ്ടെങ്കിലും പഞ്ചസാര അധികമാണ്. മറ്റൊരു പഴമാണ് സപ്പോട്ട. ഇന്ത്യയിലൊട്ടാകെ കാണുന്ന ഈ പഴത്തിന്റെ 60 ഗ്രാമില്‍ 15ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രിയപ്പെട്ട പഴമാണ് മാങ്ങ. 100ഗ്രാം മാങ്ങിയില്‍ 14ഗ്രാമും പഞ്ചസാരയാണ്. ഇങ്ങനെയാണെങ്കിലും ഇത്തരം പഴങ്ങളില്‍ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്.