നല്ല ആരോഗ്യത്തിന് വിറ്റാന്‍ ഡി കൂടുതലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ഫെബ്രുവരി 2022 (14:25 IST)
നല്ല ആരോഗ്യത്തിന് വിറ്റാന്‍ ഡി കൂടുതലുള്ള ആഹാരങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. ഇതിന്റെ കുറവുണ്ടായാല്‍ എല്ലുകളിലെ വേദന, പേശികള്‍ ദുര്‍ബലമാകല്‍, ശക്തമായ ക്ഷീണം എന്നിവയുണ്ടാകും. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യും. ഇത് ഹൃദയ രോഗം, പ്രമേഹം, ആസ്മ, അമിത വണ്ണം എന്നിവയിലേക്ക് നയിക്കും. ധാന്യങ്ങളില്‍ വിറ്റാമിന്‍ ഡി കൂടുതലുണ്ട്. ശരീരത്തിനാവശ്യമായ പത്തുശതമാനം പോഷകങ്ങളും ധാന്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 
 
കൂടാതെ പാലില്‍ വിറ്റാമിന്‍ ഡി ഉണ്ട്. ഒരു ഗ്ലാസ് പാലില്‍ ഒരാള്‍ക്ക് ദിവസം ആവശ്യമായ വിറ്റാമിന്‍ ഡിയുടെ 20 ശതമാനം ലഭിക്കുന്നു. കൂടാതെ ഓറഞ്ച് ജ്യൂസ്, മുട്ടയുടെ മഞ്ഞ, കൂണ്‍ എന്നിവയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍