ചര്‍മം സംരക്ഷിക്കേണ്ടത് ആരോഗ്യത്തിന്റെ വലിയൊരു ഭാഗമാണ്. പഴങ്ങളില്‍ നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും പഴങ്ങള്‍ മികച്ച പരിഹാരമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഓറഞ്ച്. വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ഇത് നീര്‍ക്കെട്ട് ഇല്ലാതാക്കുകയും കൊളാജെന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പപ്പായ വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയാണ്. ഇത് ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍, ആന്റി ഫംഗസ് എന്നിവയായി പ്രവര്‍ത്തിക്കുന്നു. വെള്ളരിക്കയില്‍ വിറ്റാമിന്‍ സിയും കെയും ധാരാളം ആടങ്ങിയിട്ടുണ്ട്. നെല്ലിക്ക നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ചര്‍മത്തിന് മാത്രമല്ല മുടിക്കും കണ്ണിനും നല്ലതാണ്. ചര്‍മത്തിന് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. ഈ ഭക്ഷണങ്ങളെല്ലാം ദിവസവും കഴിക്കുന്നത് ചര്‍മത്തെ ഗുണമുള്ളതാക്കും.