കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത എണ്ണകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഫെബ്രുവരി 2022 (13:47 IST)
കൊളസ്‌ട്രോളിന് ശരീരത്തില്‍ നിരവധി കര്‍ത്തവ്യങ്ങള്‍ ഉണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ രക്തത്തില്‍ അധികമായാല്‍ ഗുരുതരമായ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നല്ല കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളും ശരീരത്തില്‍ ഉണ്ട്. മോശം കൊളസ്‌ട്രോള്‍ ഫാറ്റി ലിവറിനും അമിത വണ്ണത്തിനും കുടവയറിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ഏറ്റവും മോശമായ എണ്ണ പാമോയിലെന്നാണ്.
 
ഹാര്‍വാഡ് ആരോഗ്യ പഠനങ്ങള്‍ പറയുന്നത് കൊളസ്‌ട്രോള്‍ അധികമുള്ള രോഗികള്‍ വെളിച്ചെണ്ണ, സാള്‍ട്ടട് ബട്ടര്‍, ഐസ് ക്രീം, റെഡ് മീറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. കൂടാതെ വാല്‍നട്ട് ഓയില്‍,മീനെണ്ണ, ആല്‍ഗ എണ്ണ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍