തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; സുരേഷ് ഗോപിക്കെതിരെ നടപടിക്ക് സാധ്യത

Webdunia
ഞായര്‍, 14 ഏപ്രില്‍ 2019 (10:53 IST)
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ നടപടിയുണ്ടാകുമെന്ന സൂചന നല്‍കി കളക്ടര്‍ ടിവി അനുപമ.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ നടപടി എന്താകുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും കളക്‍ടര്‍ പറഞ്ഞു.

പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കളക്‌ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു..

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

അയ്യൻ എന്ന വാക്കിന്‍റെ അർത്ഥം ജ്യേഷ്ഠൻ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടർന്ന് ബിജെപി ക്യാമ്പിൽ നിന്ന് വന്ന വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article