തൃപ്പൂണിത്തുറയില്‍ വോട്ടുകച്ചവടം ഉണ്ടാകും: എം സ്വരാജ്

ശ്രീനു എസ്

ഞായര്‍, 4 ഏപ്രില്‍ 2021 (11:49 IST)
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ വോട്ടുകച്ചവടം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു. അതേസമയം ബിജെപിക്ക് നിഷ്പക്ഷ വോട്ടുകള്‍ ഇല്ലെന്നും ഉള്ളത് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണെന്നും സ്വരാജ് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസ് ചാനലിനോടാണ് സ്വരാജ് ഇക്കാര്യം പറഞ്ഞത്.
 
തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചുനിന്നാലും കെ ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു. വോട്ട് മറിയുന്നതിനെ കുറിച്ച് കെ ബാബുതന്നെയാണ് പറഞ്ഞത്. ഇതേക്കുറിച്ച് ബിജെപിയും കോണ്‍ഗ്രസും ജനങ്ങളോട് പറയണമെന്നും എം സ്വരാണ് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍