കേരളത്തിലെ ആറുജില്ലകളില്‍ കൊവിഡ് അതിരൂക്ഷമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം

ശ്രീനു എസ്

ഞായര്‍, 4 ഏപ്രില്‍ 2021 (09:02 IST)
കേരളത്തിലെ ആറുജില്ലകളില്‍ കൊവിഡ് അതിരൂക്ഷമെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം. ദൗത്യ സംഘത്തിലെ ഡോ. സുനീല ഗാര്‍ഗ് ആണ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് മൂലം കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനം മെയ് അവസാനം വരെ രൂക്ഷമായി തുടരാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
 
എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് രോഗം കൂടുതലായി വ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണെന്നും സുനീല ഗാര്‍ഗ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍