ന്യായം നോക്കരുത്: ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്ന് എം സ്വരാജ്

ശ്രീനു എസ്

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (10:04 IST)
ന്യായം നോക്കരുതെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്ന് എം സ്വരാജ് എംഎല്‍എ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും സിബി ഐ കോടതി വെറുതെ വിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് എം സ്വരാജ് അഭിപ്രായ പ്രകടനം നടത്തിയത്.
 
വിധിന്യായത്തില്‍ ന്യായം തെരയരുത്. നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ് എന്നായിരുന്നു സ്വരാജ് പ്രതികരിച്ചത്. രാമജന്‍മഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ സമയത്തും സ്വരാജിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. അന്ന്- വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ -എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍