പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടിത്തം; തോട്ടം ഉടമ പൊള്ളലേറ്റു മരിച്ചു

കെ കെ
ചൊവ്വ, 4 ഫെബ്രുവരി 2020 (08:26 IST)
തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടിത്തം. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പൊള്ളലേറ്റ് മരിച്ചു.
 
തൊടുപുഴ വടക്കും മുറിയിലാണ് സംഭവം. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article