കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന; ഇതുവരെ മരണം 425

റെയ്‌നാ തോമസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (08:07 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. വുഹാനില്‍ മാത്രം 48 പേര്‍ മരിച്ചു. ചൈനയില്‍ 20,400 പേര്‍ക്ക് വൈറസ് ബാധിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനക്ക് പുറത്ത് 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 
അതിനിടെ കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി.
 
ചൈനയുമായുള്ള അതിര്‍ത്തിയിലെ 13 പാതകളില്‍ പത്തെണ്ണവും ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടര്‍ത്തുകയാണെന്ന് ചൈന ആരോപിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article