ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

രേണുക വേണു

ചൊവ്വ, 21 മെയ് 2024 (08:47 IST)
ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ല് തേച്ച യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ തിരിച്ചിറപ്പിള്ളിയിലാണ് ദാരുണ സംഭവം. കെ.കെ.നഗര്‍ സ്വദേശി രേവതിയാണ് മരിച്ചത്. 27 വയസ്. 
 
കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്ത് പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. 
 
ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാര്‍ ചേര്‍ന്ന് തിരുച്ചിറപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍