അനധികൃത മാലിന്യ തള്ളല്‍ ‍: അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (12:08 IST)
നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരില്‍ നിന്ന് 5,13,700 രൂപ പിഴ ഈടാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒട്ടാകെ 329 പേരില്‍ നിന്നാണ് നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് ഇന്‍സ്പെക്റ്റര്‍മാര്‍ ഈ തുക ഈടാക്കിയത്.
 
എന്‍റെ നഗരം സുന്ദര നഗരം എന്ന പദ്ധതി പ്രകാരം മാലിന്യ സംസ്കരണ സം‍വിധാനങ്ങളായ കിച്ചന്‍ ബിന്‍, എയ്‍റോബിന്‍ എന്നീ സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ജനം വിവിധ സ്ഥലങ്ങളിലായി ആരും കാണാതെ മാലിന്യം നിക്ഷേപിക്കുകയാണിപ്പോള്‍. 
 
നഗരവാസികള്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയിന്നതില്‍ നിന്ന് പിന്മാറണമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article