മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; കഴുത്തിന് വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ഏപ്രില്‍ 2024 (11:55 IST)
തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്.
 
റീല്‍സ് എടുക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ധനു കൃഷ്ണയെ വെട്ടിയ പൂജപ്പുര സ്വദേശി ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ധനു കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഷമീര്‍ കമന്റ് അടിച്ചതാണ് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article