അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: മസ്കറ്റ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി

Webdunia
വെള്ളി, 13 ജൂണ്‍ 2014 (14:35 IST)
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ എപി അബ്ദുള്ളക്കുട്ടി ബലാത്സംഘം ചെയ്തെന്ന പരാതിയില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ എത്തിയാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഈ വിഷയത്തെക്കുറിച്ച് ഹോട്ടല്‍ ജീവനക്കാരില്‍ നിന്ന് അന്വേഷണസംഘം മൊഴി ശേഖരിച്ചു.

മസ്കറ്റ് ഹോട്ടലില്‍വെച്ച് സോളാര്‍ പദ്ധതിയെകുറിച്ച് സംസാരിക്കാന്‍ പോയ തന്നെ അബ്ദുള്ളക്കുട്ടി ബലാത്സംഘം ചെയ്തെന്നാണ് സരിതയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം പൊലീസിന് സരിത രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.