വസ്ത്രവില്പന ശാലയിൽ കവർച്ച : 2 ലക്ഷം നഷ്ടമായി

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂണ്‍ 2022 (19:08 IST)
കൊല്ലം: കൊട്ടിയത്തെ പ്രമുഖ വസ്ത്ര വിൽപ്പന ശാലയിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ രണ്ടു ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കടയ്ക്കുള്ളിൽ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു.

മോഷ്ടാവ് കടയുടെ മുകളിലത്തെ നിലയിലെ ഷീറ്റ് പൊളിച്ചാണ് അകത്തു കടന്നതെന്നു കണ്ടെത്തി. കൗണ്ടർ കുത്തിത്തുറന്ന് പണം എടുത്ത് തുണിയിൽ കെട്ടി കൊണ്ട്പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. പോലീസ് കേസെടുത്തു ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article