സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍
ബുധന്‍, 22 ജൂണ്‍ 2022 (16:57 IST)
അധ്യാപികയുടെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പ് സ്വദേശി സെബാസ്റ്റിയന്‍ ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണൂര്‍ ഇരിട്ടിയിലെ വള്ളിത്തോട്ടുള്ള ഫിലോമിനാ സെബാസ്റ്റിയന്‍ എന്ന അധ്യാപികയുടെ മാലയാണ് ഇയാള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.