വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ജൂണ്‍ 2022 (10:23 IST)
വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത നിലയില്‍. നാലാം വാര്‍ഡായ ചിത്രമൂലയിലെ സിപിഎം മെമ്പര്‍ ശശിധരന്‍ ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
 
മരണകാരണം വ്യക്തമല്ല. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരന്‍. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍