ജൂവലറിയിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് സ്വർണ്ണമാലയുമായി രക്ഷപ്പെട്ടു

എ കെ ജെ അയ്യർ
ചൊവ്വ, 26 മാര്‍ച്ച് 2024 (18:02 IST)
പാലക്കാട്: പട്ടാപ്പകൽ ജൂവലറിയിൽ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് സ്വർണ്ണമാലയുമായി കടന്നുകളഞ്ഞു. ഒന്നര പവന്റെ സ്വർണ്ണമാലയാണ് ജൂവലറിക്കാർക്ക് നഷ്ടപ്പെട്ടത്.  
 
കഴിഞ്ഞ ദിവസം ഉച്ചയോടെ ഒറ്റപ്പാലത്തെ ടി.ബി.റോഡിലുള്ള പാറയ്ക്കൽ ജൂവലറിയിലാണ് സംഭവം.  ഡിസ്പ്ളേയിൽ വച്ചിരുന്ന മൂന്ന് മാലകൾ എടുത്തായിരുന്നു ഇയാൾ ഓടിയത്. എന്നാൽ സമീപത്തു വച്ചിരുന്ന സ്‌കൂട്ടറിൽ കയറുന്നതിന് മുമ്പായി പോക്കറ്റിൽ ഇടാൻ ശ്രമിച്ച രണ്ടു മാലകൾ നിലത്തു വീണിരുന്നു.
 
സംഭവം കണ്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ താഴെ വീണ മാലകൾ ഉപേക്ഷിച്ചു സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. കുളപ്പുള്ളിയിലേക്കുള്ള റോഡിലാണ് ഇയാൾ സ്‌കൂട്ടറിൽ പോയത്. ഒറ്റപ്പാലം എസ്.ഐ പി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജൂവലറിയിലെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article